എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - https://marketfeed.me/automate_mal സ്റ്റോക്ക് മാർക്കറ്റിൽ നേരിട്ട് ഓഹരികളിൽ നിക്ഷേപം നടത്തുന്നതിനായി ആതാത് കമ്പനിയുടെ ഫണ്ടമെന്റൽസ് പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ബാലൻസ് ഷീറ്റോ, ലാഭ നഷ്ട കണക്കുകളോ ഒന്നും സാധാരണക്കാരന് വായിച്ച് മനസിലാക്കാൻ സാധിക്കില്ല. ഇക്കാരണത്താൽ തന്നെ പല റീട്ടെയിൽ നിക്ഷേപകരും ഫണ്ടമെന്റൽസ് നോക്കാതെ പല ഓഹരികളിലും നിക്ഷേപം നടത്തി പണം നഷ്ടപ്പെടുത്താറുണ്ട്. എന്നാൽ ഇനി ഫണ്ടമെന്റൽസ് പഠിക്കാതെയും നിക്ഷേപം നടത്താം. ഇന്ത്യയിലെ ഏറ്റവും വലിയ 50 കമ്പനികളുടെ ഓഹരികളെ പിന്തുടരുന്ന സൂചികയാണ് നിഫ്റ്റി 50. ഈ സൂചികയിൽ നേരിട്ട് നിക്ഷേപം നടത്താൻ സാധിക്കില്ല. അതിനാൽ തന്നെ നിപ്പോൺ ഇന്ത്യൻ ലിമിറ്റഡ് എന്ന മ്യൂച്ചൽ ഫണ്ട് സ്ഥാപനം Nifty BeES എന്ന പേരിൽ ഒരു ഇടിഎഫ് ആരംഭിച്ചു. (ഇടിഎഫ് എന്താണെന്ന് അറിയില്ലെങ്കിൽ നിങ്ങൾക്ക് ഇതിനെ തത്ക്കാലം ഒരു ഫണ്ട് മാനേജരായി കാണാം) ഈ 50 ഭീമൻ കമ്പനികളിലേക്കും നിഫ്റ്റി ബീസിലൂടെ മ്യൂച്ചൽ ഫണ്ട് സ്ഥാപനം നിക്ഷേപം നടത്തും. ഇക്കാരണത്താൽ തന്നെ ഈ 50 കമ്പനികളുടെ ഓഹരി വില മുകളിലേക്ക് ഉയർന്നാൽ നിഫ്റ്റി 50 സൂചിക മുകളിലേക്ക് ഉയരും. ഒപ്പം നിഫ്റ്റി ബീസിലെ നിക്ഷേപവും ഉയരും. രാജ്യത്തെ ഏറ്റവും വലിയ 50 കമ്പനികൾ ആയതിനാൽ തന്നെ ഫണ്ടമെന്റൽസിനെ പറ്റി ഓർത്ത് ടെൻഷൻ അടിക്കേണ്ട. ചരിത്രത്തിലേക്ക് നോക്കിയാൽ 1992 മുതൽ തന്നെ നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇക്കാരണത്താൽ തന്നെ ഭാവിയിലും ഇത് പ്രതീക്ഷിക്കാം.