Song : Thaimavin Thanalil... Movie : Oru Yathramozhi [ 1997 ] Direction : Prathap Pothen Lyrics : Gireesh Puthenchery Music : Ilayaraja Singers : KS Chithra & MG Sreekumar തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ ഝിം ഝിഞ്ചിലഝിം - പൂപ്പുഞ്ചിരിക്കൊഞ്ചലുമായ് ധിം നാധിനധിം - എന്‍ ചിത്തിരമുത്തൊരുങ്ങ് ഉത്രാടക്കുട ചൂടും പൂത്തിരുനാള് തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള് [ തൈമാവിൻ ] എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന്‍ നീലാമ്പല്‍ക്കണ്ണില്‍ എന്നെക്കിനാക്കണ്ടു തെന്നിത്തുടിയ്‌ക്കുന്ന പൊന്‍മീനെക്കാണാന്‍ [ എണ്ണത്തിരി ] കൈക്കുമ്പിളിലെ പൈംപ്പാലമൃതേ വാര്‍തിങ്കളിലെ പൊന്‍മാന്‍കുരുന്നേ ഒരു നേരം കാണാഞ്ഞാല്‍ കഥയൊന്നും ചൊല്ലാഞ്ഞാല്‍ കരളോരം തിരതല്ലും കര്‍ക്കിടവാവ് [ തൈമാവിൻ ] അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തി- ന്നാറാട്ടും പൂരോം പൂത്തിരിപ്പൊന്‍തിരി പൂരനിലാത്തിരി നിന്നുള്ളില്‍ പൂക്കും [ അമ്പിളി ] പൊന്‍ചെണ്ടയുണ്ടേ കൈച്ചേങ്കിലയും ഈ നെഞ്ചകത്തെ പൂപ്പൊന്നുടുക്കും ഇളനീരും പൂക്കുലയും നിറനാഴിച്ചെമ്പാവും കുന്നോരം കണിവെയ്‌ക്കാന്‍ നീ പോരുമോ [ തൈമാവിൻ ]