Song : #Shivadam Shivanamam... Movie : Mazhavillu Lyrics : Kaithapram Music : Mohan Sithara Singers : K.J.Yesudas & K.S.Chithra ശിവദം ശിവനാമം... ശ്രീപാര്‍വ്വതീശ്വരനാമം... ശുഭദം ശിവചരിതം പാപഹരം നന്ദിമൃദംഗനിനാദതരംഗിത കൈലാസേശ്വരനാമം... [ ശിവദം...] സഫലമീ ജീവിതം പ്രേമപൂര്‍ണ്ണം പാര്‍വ്വതീലോല! നിന്‍ കരുണയാലേ സഫലമീ ജീവിതം പ്രേമപൂര്‍ണ്ണം പാര്‍വ്വതീലോല! നിന്‍ കരുണയാലേ തിരുജടയ്ക്കുള്ളിലിളകിയുണരുന്നു ലോകധാത്രിയാം ശിവഗംഗ ലയമുണര്‍ത്തുന്നു സ്വരമുയര്‍ത്തുന്നു തുടിയ്ക്കുമുഷസ്സില്‍ നഭസ്സിലുയര്‍ന്നു മൃഗമദതിലകിത സുരജനമഖിലം ശിവദമമൃതനടന ധിരന തില്ലാനാ! [ ശിവദം...] സഫലമാം ജീവിതം രാഗലോലം ആ..ആ..ആ.. സഫലമാം ജീവിതം രാഗലോലം കാവ്യകല്ലോലിനീ തീരഭൂവില്‍ ഹൃദയമുന്മാദലഹരി നുകരുന്നു തരളമുയരുന്നു തില്ലാനാ പ്രണയകല്ലോലമിളകി മറയുന്നു വസന്ത സുഗന്ധ തരംഗ രജനിയില്‍ കവിതകളൊഴുകും മദഭരനിമികളില്‍ ശിവദമമൃതനടന ധിരന തില്ലാനാ [ ശിവദം...]