രസകരമായ ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ചാനല്‍ പരിപാടിയാണ് 'സ്റ്റാര്‍ മാജിക്'. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തിയ ഈ പരിപാടിയ്ക്ക് വലിയൊരു ആരാധക നിര തന്നെയുണ്ട്. നിരവധി മിനിസ്‌ക്രീന്‍ താരങ്ങളെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാക്കിയ പരിപാടി കൂടിയാണിത്. നിരവധി പേരാണ് ഈ പരിപാടി ഉപജീവനമാര്‍ഗമാക്കി മുന്നോട്ടു പോയിരുന്നതും. അന്തരിച്ച നടന്‍ കൊല്ലം സുധി അടക്കമുള്ള താരങ്ങള്‍ ഉയര്‍ന്നു വന്നത് സ്റ്റാര്‍ മാജികിലൂടെയായിരുന്നു. ഇപ്പോഴിതാ, ഏഴു വര്‍ഷത്തോളം നീണ്ട തങ്ങളുടെ ജൈത്രയാത്ര അവസാനിപ്പിച്ച് സ്റ്റാര്‍ മാജിക് പരിപാടി അവസാനിപ്പിച്ചിരിക്കുകയാണ് അതിന്റെ നേതൃത്വം. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഫാന്‍സ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. #StarMagic #TVSHow #Viralpost #mm012 #me005