Song : Ya Ya Yaa Yadavaa Eenikkariyam...... Movie : Devaraagam (1996) Director : Bharathan Lyrics : MD Rajendran Music : MM Keeravani Singers : KS Chithra, P Unnikrishnan ---------------------------------------------------------- യയ്യയാ യാ യാദവാ എനിക്കറിയാം യയ്യയാ യാ യദുമുഖഭാവങ്ങളറിയാം പീലിക്കണ്ണിന് നോട്ടവും കുസൃതിയും കോലക്കുഴല്പ്പാട്ടിലെ ജാലവും കണ്ണാ കണ്ണാ സ്വയംവരമധുമയാ മൃദുലഹൃദയാ കഥകളറിയാം (യയ്യയാ) ശ്രീനന്ദനാ നിന് ലീലകള്‍ വിണ്ണില്‍ നിന്നും മിന്നല്‍പ്പിണറുകള്‍ പെയ്തു എന്റെ കണ്ണില്‍ മഴത്തുള്ളികളായ് വിടര്‍ന്നു ഗോവര്‍ദ്ധനം പൂപോലെ നീ പണ്ടു കൈയ്യിലെടുത്താടി കളിയായി പാവം കന്യമാരും നിന് മായയില്‍ മയങ്ങി ഗോപികളറിയാതെ വെണ്ണ കവര്‍ന്നൂ നീ പാരിടമൊന്നാകെ വായിലൊതുക്കീ നീ സുമധുര സായംകാലം ലീലാലോലം മോഹാവേശം നിന് മായം സ്വയംവരമധുമയാ മൃദുലഹൃദയാ കഥകളറിയാം (യയ്യയാ) ഓ രാധികേ ഈ സംഗമം വനവല്ലിക്കുടില്‍ കണ്ടു കൊതിയോടെ അതു മുല്ലപ്പൂവായ് നീളേ നീളെ വിരിഞ്ഞു ഈ വാക്കുകള്‍ തേന്തുള്ളികള് നീലത്തിങ്കള്‍ബിംബം തൂകും അമൃതായി ഇന്ദ്രനീലരാഗച്ചെപ്പുകളില്‍ നിറഞ്ഞു യദുകുലകാംബോജി മുരളിയിലൂതാം ഞാന്‍ യമുനയിലോളംപോല്‍ സിരകളിലാടാം ഞാന്‍ സുരഭില രാഗം താനം നീയും ഞാനും പാടും നേരം സ്വര്‍ഗ്ഗീയം സ്വയംവരമധുമയാ മൃദുലഹൃദയാ കഥകളറിയാം