കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ സ്കാർഫേസ് എന്ന കെനിയയിൽ ജീവിച്ചിരുന്ന ഒരു സിംഹത്തിനെ പറ്റി ഒരു വീഡിയോ ഇട്ടിരുന്നു. എന്നാൽ ആ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സ്കാർഫേസ് എന്നത് മപ്പോഗോ ലയൻസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രൈഡിന്റെ ഭാഗമാണ് എന്നും ഞാൻ വീഡിയോയിൽ പറഞ്ഞത് തെറ്റാണ് എന്നും പറഞ്ഞു കമന്റ് ചെയ്തത്. ഈ വീഡിയോയിൽ സ്കാർ ഫെയ്സിനു പിന്നിലുള്ള സത്യാവസ്ഥയും ലോകം മുഴുവൻ പ്രശസ്തനായ ആ സിംഹരാജന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുമാണ് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്. വാസ്തവത്തിൽ മപ്പോഗോ പ്രൈഡിലുള്ള സ്കാറും സ്കാർ ഫേസും രണ്ടും രണ്ടു സിംഹങ്ങളാണ്. മപ്പോഗോ പ്രൈഡ് സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലെ സാബി സാൻഡ് മേഖലയിലാണ് ആദിവസിച്ചിരുന്നത്. സ്കാർ ഫേസും അവന്റെ സിംഹക്കുട്ടവും വസിച്ചിരുന്നത് കെനിയയിലെ മസ്സായിമാര നാഷണൽ പാർക്കിലും. മപ്പാഗോ പ്രൈഡിൽ പ്രധാനമായും ഉണ്ടായിരുന്നത് 6 സിംഹങ്ങൾ ആയിരുന്നു. മകുലു, റസ്ത, നമ്മളെ എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച സ്കാർ, പ്രെട്ടി ബോയ്, കിങ്കി ടൈൽ, പിന്നെ ലോകപ്രശസ്തനായ മിസ്റ്റർ ടി. ഇനി സ്കാർഫെസിന്റെ ടീമിലും ഇത്തരത്തിൽ കെനിയൻ വനപ്രദേശത്തെ മുഴുവൻ ഞെട്ടിച്ച മൂന്ന് സിംഹങ്ങൾ ഉണ്ടായിരുന്നു. മൊറാനി, സിക്കിയോ, ഹണ്ടർ. ഈ രണ്ട് ടീമുകളും വളരെ ശക്തരാണെങ്കിലും ഇവർ പരസ്പരം കണ്ടുമുട്ടിയിട്ടേയില്ല. ഇനി നമുക്ക് സ്കാർ ഫെയ്സിനെ പറ്റി പറയാം. ഏകദേശം 14 വർഷമാണ് സ്കാർ മസ്സായി മാരെ യിൽ ജീവിച്ചിരുന്നത്. സാധാരണ സിംഹങ്ങൾ പരസ്പരം യുദ്ധം ചെയ്തും കഴുതപ്പുലികളെപ്പോലുള്ള മറ്റ് മൃഗങ്ങളാലും ആണ് മരണപ്പെടാറുള്ളത്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായി സ്വാഭാവികമായും മരണപ്പെട്ട സിംഹമാണ് സ്കാർ. അതായത് മരണപ്പെടുന്ന സമയത്ത് മസായിമാരയിലെ ഏറ്റവും പ്രായംചെന്ന സിംഹം ആയിരുന്നു അവൻ. മറ്റൊരു സിംഹവുമായുള്ള ഏറ്റുമുട്ടലിലാണ് സ്കാറിന് തന്റെ മുഖത്ത് അവനെ പ്രശസ്തനാക്കിയ മുറിപ്പാട് ഉണ്ടാകുന്നത്. ഈ മുറിവിൽ നിന്നാണ് സ്കാർ ഫേസ് എന്ന പേര് പോലും ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഈ ഏറ്റുമുട്ടലിനെ പ്രൈഡ് ഓഫ് ദി പ്രൈഡ് എന്നായിരുന്നു ലോകം മുഴുവൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ ഈ മുറിവ് മസ്സായിമാരയിലെ തദ്ദേശീയരായ ആദിവാസികൾ തൊടുത്തുവിട്ട കുന്തം കൊണ്ടിട്ടാണെന്ന് പറയുന്നവരുമുണ്ട്. അക്കാലയളവിൽ പ്രശസ്തരായ പല പ്രൈഡുകളെയും സ്കാർ ഫെയ്സ് നേതൃത്വം നൽകുന്ന ഫോർ മസ്കറ്റിയേഴ്സ് പരാജയപ്പെടുത്തി. ഫോർ മസ്കറ്റിയേഴ്സിലെ നാലുപേരും നാലു വ്യത്യസ്ത സ്വഭാവമുള്ളവരായിരുന്നു. സ്കാർ ഫേസ് ഒരു തികഞ്ഞ യുദ്ധവീരനും അതുപോലെതന്നെ നല്ലൊരു നേതാവുമായിരുന്നു. ബുദ്ധിയും കായികക്ഷമതയും കൊണ്ടാണ് തന്റെ ശത്രുക്കളെ സ്കാർ പരാജയപ്പെടുത്തുന്നത്. ഹണ്ടർ ആണെങ്കിൽ കൂടുതൽ സമയവും തന്റെ പ്രൈഡിന്റെ അധീനതയിലുള്ള സുരക്ഷയുടെ കാര്യങ്ങൾ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്. അതിർത്തി പ്രദേശങ്ങളിൽ റോന്ത് ചുറ്റുകയും ശത്രുക്കളെ കണ്ടെത്തി കൂട്ടത്തിലെ മറ്റു സിംഹങ്ങൾക്ക് വിവരമറിയിക്കുകയും ചെയ്യുന്നതിലായിരുന്നു ഹണ്ടർ ശ്രദ്ധിച്ചിരുന്നത്. പേരുപോലെ നല്ലൊരു വേട്ടക്കാരനും ആയിരുന്നു ഹണ്ടർ. കൂട്ടത്തിലൊരു റോമിയോ ആയിരുന്നു സിക്കിയോ. ഭക്ഷണത്തിലും ഇണചേരലിലുമായിരുന്നു സിക്കിയോ ശ്രദ്ധ കൊടുത്തിരുന്നത്. മൊറാനി ആണെങ്കിൽ കൂട്ടത്തിൽ ഏറ്റവും വലുതും മികച്ച ഒരു വേട്ടക്കാരനുമായിരുന്നു. പല പോരാട്ടങ്ങളിലും മൊറാനി തന്റെ യുദ്ധ വീര്യം പ്രകടിപ്പിച്ചിരുന്നു. 2015 മുതൽ 2019 വരെയുള്ള കാലയളവിൽ ഇവർ നാലുപേരും ചേർന്ന് തങ്ങളുടെ അധികാരപരിധി അതിന്റെ പരമാവധിയിൽ എത്തിച്ചു. എന്നാൽ 2019 ശേഷം ഫോർമസ്കറ്റിയേഴ്സ് എന്ന ലോകപ്രശസ്തമായ പ്രൈഡിന്റെ പതനമാണ് പിന്നീട് കാണാൻ സാധിച്ചത്. ഹണ്ടർ ആയിരുന്നു ആദ്യമായി ഇവരിൽനിന്ന് പിരിഞ്ഞു പോയത്. 2019 ഓഗസ്റ്റ് മാസം അവസാനത്തോടുകൂടി പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഹണ്ടറിനെ കാണാനില്ലാതായി. മാർച്ച് 2020 ആവുമ്പോഴേക്കും തലയിൽ മാരകമായി പരിക്കേറ്റ സിക്കിയോയെയാണ് ലോകം കണ്ടത്. തുടർന്ന് നിരവധി യുദ്ധങ്ങളിൽ പരിക്കേറ്റ സിക്കിയോ 2021 ജനുവരിയിൽ മരണപ്പെട്ടു. അതോടുകൂടിഫോർ മസ്കറ്റിയേഴ്സിൽ അവശേഷിച്ചത് സ്കാറും മോറാനിയും മാത്രമായിരുന്നു. പിന്നീട് 2021 ജൂൺ മാസം ആയതോടുകൂടി പ്രായാധിക്യം മൂലം സ്കാറും അവശനിലയിലെത്തി. അക്കാലത്ത് മസ്സായി മാരെയിലെ ഏറ്റവും പ്രായം കൂടിയ സിംഹം ആയിരുന്നു സ്കാർ. പിന്നീട് പ്രായാധിക്യം മൂലം 2021 ജൂൺ 11ന് സ്കാർഫേസ് എന്ന ലോകപ്രശസ്തനായ സിംഹരാജൻ മരണത്തിന് കീഴടങ്ങി. ആരോടും പരാജയം സമ്മതിക്കാതെയായിരുന്നു സ്കാറിന്റെ മരണം. ഫോർ മസ്കറ്റിയേഴ്സിൽ അവശേഷിച്ച മൊറാനി പുതിയൊരു പ്രൈഡിന്റെ ഭാഗമായി. തന്റെ ജീവിതകാലത്ത് മറ്റൊരു സിംഹത്തോടും പരാജയപ്പെടാതെയാണ് സ്കാർ ജീവിച്ചത്. ഏകദേശം പന്ത്രണ്ട് വർഷത്തോളം കെനിയയിലും ഉഗാണ്ടയിലുമായി പരന്നു കിടക്കുന്ന വനമേഖല മുഴുവൻ സ്കാറിന്റെ അധീനതയിലായിരുന്നു. സഹോദരങ്ങളായ സിംഹങ്ങൾ തന്റെ കൂട്ടത്തിലുണ്ടെങ്കിലും പലപ്പോഴും സ്കാർ ഒറ്റയ്ക്കാണ് വേട്ടയ്ക്ക് പോയിരുന്നത്. 130 - ലധികം സിംഹങ്ങളെയും 400 - ലധികം കഴുതപ്പുലികളെയും സ്കാർ വകവരുത്തി. മരിക്കുമ്പോഴും മറ്റാരുടെ മുന്നിലും പരാജയം സമ്മതിക്കാതെ രാജാവായി തന്നെയായിരുന്നു സ്കാർഫേസ് മരണപ്പെട്ടത്. ഇത്തരത്തിൽ രസകരമായ മറ്റൊരു വീഡിയോയുമായി അടുത്ത എപ്പിസോഡിൽ വീണ്ടും കാണാം. #wildlife #animals