ഭദ്രകാളിപ്പത്ത് പത്ത് ശ്ലോകങ്ങൾ ഉള്ള കാളീ സ്തോത്രമാണ് ഭദ്രകാളിപ്പത്ത്. ആപത്തും ഭയവും ദുരിതവും മാറുവാൻ ഭദ്രകാളിപ്പത്ത് ജപിക്കുന്നത് ഉത്തമമാകുന്നു. പ്രത്യേക കാരണങ്ങളില്ലാതെ മനസ്സിൽ ഭയം നിറയുക, തുടർച്ചയായ രോഗദുരിതം പിന്തുടരുക, ന്യായമായി ആർജ്ജിച്ച ധനം നഷ്ടപ്പെടുക തുടങ്ങിയ സന്ദർഭങ്ങളിൽ ജപിക്കുവാനുള്ള സഹായസ്തോത്രമാണ് ഭദ്രകാളിപ്പത്ത്. കാളീക്ഷേത്രത്തിൽ വെച്ച് ജപിച്ചാൽ പെട്ടെന്ന് ഫലമുണ്ടാകും. വീടുകളിൽ എന്നും വിളക്ക് വെച്ച് പ്രാർത്ഥിക്കേണ്ടതാണ്. ഏവരെയും കാളീമാതാവ് അനുഗ്രഹിക്കട്ടെ ... കണ്ഠേകാളി ! മഹാകാളി! കാളനീരദവര്‍ണ്ണിനി ! കാളകണ്ഠാത്മജാതേ! ശ്രീ ഭദ്രകാളി നമോസ്തുതേ ! 1 ദാരുകാദി മഹാദുഷ്ട — ദാനവൗഘനിഷൂദനേ ദീനരക്ഷണദക്ഷേ ! ശ്രീ ഭദ്രകാളി നമോസ്തുതേ 2 ചരാചരജഗന്നാഥേ ! ചന്ദ്ര, സൂര്യാഗ്നിലോചനേ! ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! 3 മഹൈശ്വര്യപ്രദേ ! ദേവി ! മഹാത്രിപുരസുന്ദരി ! മഹാവീര്യേ ! മഹേശീ ! ശ്രീ ഭദ്രകാളി ! നമോസ്തുതേ! 4 സര്‍വ്വവ്യാധിപ്രശമനി ! സര്‍വ്വമൃത്യുനിവാരിണി! സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! 5 പുരുഷാര്‍ഥപ്രദേ ! ദേവി ! പുണ്യാപുണ്യഫലപ്രദേ! പരബ്രഹ്മസ്വരൂപേ ശ്രീ ഭദ്രകാളി നമോസ്തുതേ! 6 ഭദ്രമൂര്‍ത്തേ ! ഭഗാരാധ്യേ ഭക്തസൗഭാഗ്യദായികേ! ഭവസങ്കടനാശേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! 7 നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ നിരപായേ ! നിരാമയേ ! നിത്യശുദ്ധേ ! നിര്‍മലേ ! ശ്രീ ഭദ്രകാളി നമോസ്തുതേ! 8 പഞ്ചമി ! പഞ്ചഭൂതേശി ! പഞ്ചസംഖ്യോപചാരിണി! പഞ്ചാശല്‍ പീഠരൂപേ! ശ്രീഭദ്രകാളി നമോസ്തുതേ! 9 കന്മഷാരണ്യദാവാഗ്നേ ! ചിന്മയേ ! സന്മയേ ! ശിവേ! പത്മനാഭാഭിവന്ദ്യേ ! ശ്രീ ഭദ്രകാളി നമോസ്തുതേ ! 10 ഭദ്രകാളിപ്പത്തു ഭക്ത്യാ ഭദ്രാലയേ ജപേൽ ജവം ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും പ്രാപ്തമാം സർവ മംഗളം ശ്രീ ഭദ്രകാള്യൈ നമഃ