Second world war which is more devastating than the first one, explained with all the minute details in Malayalam language. Please share and subscribe if your like this video. 1889 ഏപ്രിൽ 20, അന്നത്തെ ഓസ്ട്രിയ-ഹംഗറിയിലെ ബ്രൗൺഓആംഇൻ എന്ന പട്ടണത്തിൽ വച്ച് ഓസ്ട്രിയൻ കസ്റ്റംസ് ഓഫീസർ ആയിരുന്ന അലോയിസിനും, അലോയിസിന്റെ മൂന്നാം ഭാര്യ ക്ലാരയ്ക്കും തങ്ങളുടെ നാലാമത്തെ കുഞ്ഞ് ജനിക്കുന്നു. അവർ അവനു നൽകിയ പേര് മാന്യനായ ചെന്നായ എന്നർത്ഥം വരുന്ന Adolf എന്നായിരുന്നു. 1914 ജൂൺ 28 ഓസ്ട്രിയൻ ആർച്ച് ഡ്യൂക്ക് ആയിരുന്ന ഫ്രാൻസ് ഫെർഡിനാൻഡും ഭാര്യാ സോഫിയും ബോസ്‌നിയൻ തലസ്ഥാനമായ സെറിയാവോയിൽ വെച്ച് ഗ്യാവർലോ പ്രിൻസെപ് എന്ന കൊലയാളിയാൽ വധിക്കപെടുന്നു. അഡോൾഫിന്റെ ജനനത്തിനും ഫെർഡിനാന്റിന്റെ മരണത്തിനും പ്രഥമദൃഷ്ടിയാ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ചോദിച്ചാൽ ഇരുവരും ഓസ്ട്രിയൻ പൗരന്മാരാണെന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. എന്നാൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ മഹാ ദുരന്തങ്ങളിൽ ഒന്നായ ഒന്നാം ലോകമഹായുദ്ധത്തിന് കാരണഹേതുവായി മാറിയ സംഭവം ഫെർഡിനാന്റിന്റെ മരണം ആയിരുന്നെങ്കിൽ ഒന്നാംലോകമഹായുദ്ധത്തിന്റെ sequel അഥവാ രണ്ടാം ഭാഗം എന്ന് ചരിത്രം വിശേഷിപ്പിക്കുന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ മൂല കാരണം ഒരേസമയം ജർമ്മനിയുടെയും നാസി പാർട്ടിയുടെയും അധിപനായിരുന്ന അഡോൾഫ് ഹിറ്റ്ലർ തന്നെയായിരുന്നു എന്ന് സംശയത്തിന്റെ ആനുകൂല്യം ലെവലേശം ഇല്ലാതെ തന്നെ പറയാം. ഒന്നാംലോകമഹായുദ്ധത്തിനുശേഷം മറ്റൊരു മഹാദുരന്തം ഭൂമുഖത്ത് ഉണ്ടാവരുത് എന്ന് കരുതി “The Fourteen Points “എന്ന് വിശേഷിപ്പിക്കപ്പെട്ട ആശയങ്ങൾ മുന്നോട്ടുവെച്ച അമേരിക്കയുടെ ഇരുപത്തിയെട്ടാമത്തെ പ്രസിഡണ്ട് ആയിരുന്നു Woodrow Wilson ഓ, യുദ്ധവിരാമസന്ധിയായി കണക്കാക്കിക്കൊണ്ട് രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ച വെഴ്സലിസ് ഉടമ്പടിക്കോ പക്ഷേ ശത്രു കീഴടങ്ങിയത് പിന്മാറ്റം ഉദ്ദേശിച്ചായിരുന്നില്ല മറിച്ച് തോൽവിയുടെയും നാണക്കേടിന്റെയും പക ഒരു കനലായി മനസ്സിൽ കൊണ്ടുനടന്ന് മറ്റൊരു മഹായുദ്ധത്തിന് തയ്യാറെടുക്കുവാനായിരുന്നുവെന്ന വസ്തുത മുൻകൂട്ടി കാണുവാൻ സാധിക്കാതെ പോയി. പരിണിതഫലം Axis Alliance എന്ന് വിശേഷിപ്പിക്കപ്പെട്ട ജർമ്മനി, ഇറ്റലി, ജപ്പാൻ ഉൾപ്പെട്ട സഖ്യത്തിന്റെ സമ്പൂർണ്ണ പരാജയം ആയിരുന്നു എങ്കിലും, അന്ന് ഉണ്ടായിരുന്ന ലോകത്തെ മൊത്തം ജനസംഖ്യയുടെ 3 ശതമാനത്തോളം ജനങ്ങൾ യുദ്ധത്തിൽ മരണപെട്ടതായാണ് കണക്കുകൾ പറയുന്നത്, അത് ഏകദേശം 6 കോടിയോളം വരും First World War Malayalam - https://www.youtube.com/watch?v=s4UIenX-hqk #worldwar2 #worldwartwo #worldwar2malayalam #secondworldwar #secondworldwarmalayalam #faşizm #nazim #hitler #hitlermalayalam #adolfhitler #vallathorukatha #historymalayalam #history

world war twosecond world warworld war two malayalamworld war 2 explainedvallathoru kadhahistory malayalamhistory