Song : Sisirakala Megha Midhuna Movie Director : Bharathan Music : M M Keeravani Lyrics : M D Rajendran Singers : P Jayachandran | K S Chitra Lyrics : ശിശിരകാല മേഘ മിഥുന രതിപരാഗമൊ അതോ ദേവരാഗമോ കുളിരിൽ മുങ്ങുമാത്മ ദാഹ മൃദു വികാരമോ അതോ ദേവരാഗമോ ഇന്ദ്രിയങ്ങളിൽ ശൈത്യ നീലിമ സ്പന്ദനങ്ങളിൽ രാസ ചാരുത മൂടൽ മഞ്ഞല നീർത്തി ശയ്യകൾ ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ... ആദ്യ രോമഹർഷവും അംഗുലീയ പുഷ്പവും അനുഭൂതി പകരുന്ന നിമിഷം ആ ദിവാസ്വപ്നവും ആനന്ദ ബാഷ്പവും കതിരിടും ഹൃദയങ്ങളിൽ മദന ഗാന പല്ലവി ഹൃദയ ജീവ രഞ്ജിനി ഇതളിടുമീ നിമിഷങ്ങൾ ധന്യം ധന്യം.. ലോല ലോല പാണിയാം കാലകനക തൂലിക എഴുതുന്നൊരീ പ്രേമ കാവ്യം ഈ നിശാ ലഹരിയും താരാഗണങ്ങളും അലിയുമീ ഹൃദയങ്ങളിൽ ലയന രാഗ വാഹിനീ തരള താള കാമിനീ തഴുകിടുമീ നിമിഷങ്ങൾ ധന്യം ധന്യം..