Song : Ninte Kannil Virunnu Vannu Movie : Deepasthambham Mahascharyam Lyrics : Yusuf Ali Kechery Music : Mohan Sitara Singer : Dr. K. J. Yesudas Direction : K. B. Madhu Lyrics : നിന്റെ കണ്ണിൽ വിരുന്നു വന്നൂ നീലസാഗരവീചികള് പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ പുഷ്യരാഗമരീചികള് നിന്റെ കണ്ണിൽ വിരുന്നു വന്നൂ നീലസാഗരവീചികള് അന്തിമേഘം വിണ്ണിലുയര്ത്തീ നിന്റെ കവിളിന് കുങ്കുമം രാഗമധുരം നെഞ്ചിലരുളി രമ്യമാനസ സംഗമം വാനഗംഗ താഴെവന്നൂ പ്രാണസഖിയെന് ജീവനിൽ (നിന്റെ കണ്ണിൽ) താമരക്കുട നീര്ത്തി നിന്നൂ തരളഹൃദയസരോവരം ചിന്തുപാടീ മന്ദപവനന് കൈയ്യിലേന്തീ ചാമരം പുളകമുകുളം വിടര്ന്നു നിന്നൂ പ്രേയസീ നിന് മേനിയിൽ (നിന്റെ കണ്ണിൽ)